Tuesday 14 September 2010

Manjupeytha oru rathri

Thattukada (Kerala style restaurant, EastHam) - സമയം 11:34PM

മുതലാളിമാരില്‍ 'ഞാന്‍ ആണ് ജയന്‍' എന്ന് പറഞ്ഞു നടക്കുന്ന കണ്ണപ്പന്‍ ചെട്ടനെകൊണ്ട് 'ഒന്ന് പോയി തരുവോ' എന്ന് പറയിപ്പിച്ചു കൊണ്ട് ഷട്ടര്‍ അടപിച്ച ശേഷം കാലെടുത്തു പുറത്തോട്ടു വെച്ചതും ദേ കിടക്കുന്നു തറയില്‍.

'ഏതു നായിന്റെ മോന്‍ ആണെട വഴിയില്‍ എല്ലാം സര്‍ഫ് വാരി ഇട്ടതു?' കുപ്പി അലറി

'സര്‍ഫ് അല്ലെടാ കൂതറേ, മഞ്ഞാണ് ' കുരുവി തിരുത്തി

'മഞ്ഞോ? അത് ശെരി! മഞ്ഞായാലും എന്ത് മൈരയാലും ഇതില്‍ നിന്നും നമുക്ക് എന്ത് മനസ്സിലാക്കാം?'

'എന്ത് മനസ്സിലാക്കാം?'

'മഞ്ഞില്‍ സൂക്ഷിച്ചു നടന്നില്ലെങ്ങില്‍ തെന്നി വീഴും എന്ന്.'

'ഓസിനു കിട്ടിയ ബ്രാണ്ടി, കുപ്പിയോടെ എടുത്തു അണ്ണാക്കിലേക്ക് കമതുമ്പോള്‍ ഒര്കണം. എന്നെ സിദ്ധാന്തം പഠിപ്പിച്ചു കൊണ്ട് തറയില്‍ കിടന്നു തപ്പാതെ എഴുന്നേറ്റു വാ. Priya-ile കൊച്ചു വീട്ടില്‍ പോവുന്നതിനു മുന്നേ അങ്ങ് എത്തണം.'

Priya (Bar & Restaurant)-ഇന്റെ front-ഇലെ Bus stop - സമയം 11:43PM

'സായിപ്പേ!! ഡാ സായിപ്പേ!!' കുപ്പി വഴിയെ പോയ ഒരു Poland-കാരനെ കണ്ടു അലറി വിളിച്ചു.

'വെറുതെ ആ Polish-കാരന്റെ കയ്യില്‍ ഇരിക്കുന്നത് മേടിക്കേണ്ട' Kuruvi ഉപദേശിച്ചു

'നീ പോടാ... തീപെട്ടി ഉണ്ടോ സായിപ്പേ ഒരു ബീഡി എടുക്കാന്‍?'

Polish-കാരന്‍ ഓടി രക്ഷ പെട്ടു. അത് കണ്ട വിഷമത്തില്‍ കുപ്പി Bus stop-ഇല്‍ നിന്ന ഒരു കരുംബനോട്, 'ഡാ കരുംബാ, തീപെട്ടി ഉണ്ടോട കൂതറ കറുമ്പ ഒരു ബീഡി എടുക്കാന്‍'

കറുമ്പന്‍, 'F**K OFF YOU A**H*LE!!'

കുപ്പിക്ക് സമാധാനം ആയി 'അതെന്നതാടാ അവന്‍ പറഞ്ഞേച്ചും പോയത്?'

'അവന്റെ കയ്യില്‍ തീപെട്ടി ഇല്ല എന്നാ പറഞ്ഞത്.'

'ആഹാ... അത് ഇത്രേം ഒച്ചത്തില്‍ പറയേണ്ട കാര്യം ഉണ്ടോ? അവന്‍ പറഞ്ഞത് അങ്ങ് നാട്ടില്‍ കേട്ട് കാണുമല്ലോ? England ആണ് പോലും England. ഒരുത്തന്റെ കയ്യിലും ഒരു തീപ്പെട്ടി പോലും ഇല്ല.'

ഇത് കേട്ട് നിന്ന ഒരു മലയാളി, 'ഇന്നാ ചേട്ടാ lighter ഉണ്ട്.'

കുപ്പി 'Thanks Bro!! ഒരു ബീഡി ഉണ്ടോ സഖാവെ ഒരു lighter എടുക്കാന്‍?'

'ബീഡി ഇവിടെ കിട്ടില്ല ചേട്ടാ.'

'അത് എനിക്ക് അറിയാം; നീ എന്നെ പഠിപ്പിക്കേണ്ട കേട്ടോ? Cigarette ആയാലും മതി.'

മലയാളി പയ്യന്‍ പുച്ച്ചതോടെ 'എന്റെ കയ്യില്‍ സിഗരറ്റ് ഒന്നും ഇല്ല.'

'അത് ശെരി! അപ്പൊ Cigarette ഇല്ലാതെ lighter മാത്രം ആയിട്ടു ഇറങ്ങിയിരിക്കുക ആണല്ലേ, ആളെ കളിയാക്കാന്‍. എടുക്കെടാ Cigarette.'

മാന്യന്‍ അയ മലയാളി പയ്യന്‍ കുപ്പിക്ക് ഒരു Cigarette കൊടുത്തു. Cigarette കത്തിച്ചു വലിച്ചു കേറ്റി ഒരു പുക നീട്ടി വിട്ടിട്ടു കുപ്പി 'നാടെവിട?'

'തിരുവന്തോരം'

'ഹും... എനിക്ക് തോന്നി. ഞാന്‍ കോട്ടയം.'


LIDL (Oru veliya grocery shop)-ഇന്റെ front-ഇല്‍ - സമയം 12:17AM

'പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്ക് അകാഷമുണ്ട്...

മനുഷ്യ പുത്രന് തല ചയ്കാന്‍ England-ഇല്‍ സ്ഥലമില്ല... അളിയോ!!! England-il സ്ഥലമില്ല...' കുപ്പി വഴിയെ പോയവരെ നോക്കി പാടി.

'എന്താ അളിയാ, പറ.'

'ഞാന്‍ ആ Tube Station-ഇന്റെ front-ഇല്‍ വാള് വെച്ചോ എന്ന് ഒരു doubt'

'എനിക്കും അതേ doubt തോന്നി.'

'Hah!! നീയും വാള്‍ ആയോ?'

'ഹും... പക്ഷെ ആരും കണ്ടില്ല.'

'അന്നാ ഞാന്‍ ആരോടും പറയില്ല'

'Front-ഇല്‍ വല്യ ബ്രഷ് ഒക്കെ പിടിപ്പിച്ച auto-rickshaw ആയിട്ടു ഒരുത്തന്‍ നാളെ രാവിലെ വരും. അവന്‍ തുടച്ചു കൊണ്ടുപോയ്കോലും'

Bus No. 238. - സമയം 1:08AM

'നീ ആ front-ഇല്‍ നില്‍കുന്ന വെള്ളക്കാരന്‍ അപ്പൂപ്പനെ കണ്ടോ?'

'കണ്ടു.'

'ആ അപ്പൂപ്പന് പാന്റ്സ് കേറ്റി ഇട്ടാല്‍ എന്താ? ചന്ദിയുടെ cleavage പകുതി പുറത്തു കാണാല്ലോ.'

'അപ്പൂപന്‍ എന്നെ പ്രലോഭിപിക്കുയ.'

'ഏയ്‌ ! അപപൂപ്പന്‍ ചന്ദിയില്‍ മഞ്ഞ് ശേഖരിക്കുക ആണെന്ന് തോന്നുന്നു.'

'ഞാന്‍ ചോദിക്കട്ടെ.. APPOOPPA... ARE YOU COLLECTING SNOW?'

'What?'

'Water alla SNOW SNOW ...അപ്പൂപന്റെ ഒരു കാര്യം, English അറിയില്ല.'


Chester Road - സമയം 1:22AM

'പഴംതമിഴ് പാട്ടിഴയും വഴിയില്‍ പഴയൊരു തംബുരു തേങ്ങി '

'വഴിയില്‍ അല്ലെടാ ശ്രുതിയില്‍'

'പഴം തമിഴ് പാട്ടിഴയും വഴിയില്‍ പഴയൊരു തംബുരു തേങ്ങി'

'ശ്രുതിയില്‍'

'മിണ്ടാതിരിക്കെട നാറി .. ഞാന്‍ എങ്ങനെങ്ങിലും പടികൊട്ടെ. നിന്റെ അമ്മായപ്പന്‍ എഴുതിയ പാട്ടൊന്നും അല്ലല്ലോ?'

'നിന്റെ അമ്മായപ്പന്‍ എഴുതിയത് ആന്നോ?'

'അറിയില്ല, ചോദിച്ചു നോക്കാം. പക്ഷെ ഈ രാജ്യത്തു ഇതു കൂതറക്കും ഇതു മലയാളം പാട്ടും എങ്ങനെ വേണമെങ്കിലും പാടാം ആരും ചോദിക്കില്ല 'അത്ര നല്ല രാജ്യം അന്നു. നിന്റെ കയ്യില്‍ വീടിന്റെ ചാവി ഉണ്ടോ?'

'ഉണ്ടെന്ന തോന്നുന്നേ.'

'അന്നാ പെട്ടെന്ന് തുറക്കെടാ... വൃത്തികെട്ട രാജ്യം മുടിഞ്ഞ തണുപ്പ്!!!'